ദീപിക ആദരം പുതുക്കാട് മേഖല
പുതുക്കാട്: മയക്കുമരുന്നിന്റെ അമിതമായ കടന്നുകയറ്റത്തില്പെടാതെ നല്ല ആരോഗ്യമുള്ള തലമുറയാണ് വളർന്നുവരേണ്ടതെന്നു കെ.കെ. രാമചന്ദ്രന് എംഎല്‍എ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ദീപികയുടെ ആദരം പരിപാടി ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
നമുക്കു ലക്ഷ്യങ്ങള്‍ ഉണ്ടാകണം, ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിനുവേണ്ടി പലതും ഉപേക്ഷിക്കേണ്ടിവരുമെന്നും അപ്പോൾമാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രജ്യോതിനികേതന്‍ കോളജില്‍ നടന്ന പരിപാടിയില്‍ കോളജ് ഫൗണ്ടറും മാനേജരുമായ ഫാ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. കോച്ച് ഇന്ത്യ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ വി.എസ്. ശ്രീജിത്ത് കുമാര്‍, പ്രജ്യോതിനികേതന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സിമി വര്‍ഗീസ് എന്നിവര്‍ തുടര്വിദ്യാഭ്യാസസാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക സര്‍ക്കുലേഷന്‍ സീനിയര്‍ ഏരിയ മാനേജര്‍ എം.ഡി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആയിരത്തോളം വിദ്യാര്‍ഥികളെ മെഡലും സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു.
ദീപിക കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, മാര്‍ക്കറ്റിംഗ് കോഓർഡിനേറ്റര്‍ ഫാ. അജിത് തച്ചോത്ത് എന്നിവര്‍ നേതൃത്വം നല്കി.